2011 ജൂലൈ 18, തിങ്കളാഴ്‌ച

എന്‍റെ ബാല്യം 2 ...............മത്തിയോടുള്ള എന്‍റെ ഇഷ്ട്ടം (ഹും ഇത്രക്ക് ഉളുംപുള്ള ഈ മീനിനോട് ഇവനെന്താ ഇത്രയ്ക്കു ഇഷ്ട്ടം എന്നാണോ ആലോചിക്കുന്നത്???)

എന്‍റെ ബാല്യം 2 ...............മത്തിയോടുള്ള എന്‍റെ ഇഷ്ട്ടം (ഹും ഇത്രക്ക് ഉളുംപുള്ള ഈ മീനിനോട് ഇവനെന്താ ഇത്രയ്ക്കു ഇഷ്ട്ടം എന്നാണോ ആലോചിക്കുന്നത്???)

എന്നെ കുറിച്ചും എന്‍റെ വീടിനെകുറിച്ചും ഇനി വിശദീകരിക്കേണ്ടതില്ലല്ലോ ???(ഹോ അതൊക്കെ ഇനിയും ടൈപ്പ് ചെയ്യണേല്‍ വല്ല്യ പടന്നേ) . ചെറുപ്പത്തില്‍ എനിക്ക് എന്‍റെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണതെക്കള്‍ കുടുതല്‍ ഇഷ്ട്ടം എന്‍റെ കൂട്ടുകാരന്മാരുടെ വിട്ടില്‍ നിന്ന് കിട്ടുന്ന ഭക്ഷണതിനോടയിരുന്നു.(അല്ല കൂടുതല്‍ രുചിയുള്ള ഭക്ഷണം ഞാന്‍ അവന്മാരുടെ വിട്ടില്‍ നിന്നാവും കഴിച്ചിട്ടുള്ളത്‌ എന്ന് പറയുന്നതാവും ശരി.) എന്‍റെ വിട്ടിലെ അവസ്തവച്ചു എന്നും മീനൊന്നും വാങ്ങുവാന്‍ പറ്റുമായിരുന്നില്ല അന്ന്.( ഇന്നും സ്ഥിതിയില്‍ വല്ല്യ മാറ്റമൊന്നും ഇല്ല കേട്ടോ.) പക്ഷെ എന്‍റെ കൂട്ടുകാരന്മാരുടെ വീട്ടില്‍ മിക്കവാറും ആഴ്ചയില്‍ 5 ദിവസവും മീന്‍ ഉണ്ടാവും .അജീഷും അനിഷും ആണ് എന്‍റെ ആ നല്ല 2 കൂട്ടുകാര്‍.(ഞാന്‍ അവരെ കുട്ടായി,കുഞ്ഞുഞ്ഞി എന്നാണ് വിളിക്കുന്നത്‌.) അവന്മാരുടെ വിട്ടില്‍ എന്നും മീന്‍ വാങ്ങാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു.

ഒഴാങ്കല്‍ എന്നാണ് ഞങ്ങളുടെ അന്നദതാവിന്റെ വീടുപേര്‍ .(അന്നദതാവെന്ന പറയാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു, എന്‍റെ പപ്പാ വെട്ടുന്നത് അവന്മാരുടെ റബര്‍ ആയിരുന്നു.) എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടിട്ടയിരിക്കും കുഞ്ഞുഞ്ഞ്ചേട്ടന്‍ (കുട്ടയിയുടെയും ,കുഞ്ഞുഞ്ഞിയുടെയും പപ്പാ )നെ കൊണ്ട് മിക്കവാറും ദിവസങ്ങളില്‍ മീന്‍ വാങ്ങിപ്പിക്കും . ഇനിയാണ് എനിക്ക് മത്തിയോടുള്ള കടുത്ത ആര്‍ത്തി തുടങ്ങുന്നത്.

കുഞ്ഞുഞ്ഞി (2 പേരില്‍ ഇളയവന്‍ ) പോളിടെക്നിക്കില്‍ പഠിക്കാനായി നെടുംക്ണ്ടാതെക്ക് യാത്രയായി . അറയും നിരായും ഒക്കെ ഉള്ള ഒഴാങ്കല്‍ എന്നാ വിട്ടിലെ വലിയ മുറിയില്‍ കുട്ടായി (മുത്തവന്‍) ഒറ്റക്കായി . ഒറ്റയ്ക്ക് കിടക്കാന്‍ കുറച്ചു പേടി ഉള്ളകുട്ടതിലയിരുന്നു അവന്‍ അന്ന് .(ഇന്ന് അവന്‍ ഒരു പുപ്പുലിയാ,സ്നേഹിച്ച പെണ്ണിനേം അടിചോണ്ടുവന്നു സുഗമായി കഴിയുന്നു.ആ കഥ ഞാന്‍ പിന്നെ പറയട്ടോ) .ഓമനചേച്ചിയുടെ നിര്‍ദേശപ്രകാരം ഒരു കുട്ടിന് എന്നെ വിളിച്ചു കിടതിക്കൊലന്‍ അവനോടു പറയുകയും ചെയ്തു (അയ്യോ അത് പറയാന്‍ മറന്നു ഓമന ചേച്ചിയുടെ (അവന്മാരുടെ അമ്മ )കൈപുന്ണ്യംആണ് എന്നെ മത്തി വരുതത്തിനു അടിമ ആക്കിയത് ).കുട്ടായി എന്നെ വിളിച്ചാല്‍ മാത്രം പോരല്ലോ , എന്‍റെ പപ്പാ എന്നെ വിടെണ്ടേ??...ഞാന്‍ പപ്പയോടു പറയും "പപ്പാ കുട്ടായിക്ക്‌ തനിച്ചു കിടക്കാന്‍ ഒടുക്കത്തെ പേടിയ ,അതുകൊണ്ട് എന്നോട് കുട്ടുകിടക്കാന്‍ വരമോന്നു ചോദിച്ചു.'' (ഹും പിന്നെ ഞാന്‍ എന്നാ ദൈര്യ ശലിയനെന്നോ കുട്ടു കിടക്കാന്‍ ?? വിടിന്റെ തിണ്ണയില്‍ നിന്നാ ഞാന്‍ മുള്ളിക്കൊണ്ടിരുന്നത് .) ആദ്യമൊക്കെ വേണ്ടെന്നു പറയുമെങ്കിലും ഒടുവില്‍ എന്‍റെ നിര്‍ബന്ധത്തിനു പപ്പാ വഴങ്ങും .

എന്തുകൊണ്ടും എന്‍റെ വിട്ടിലെക്കള്‍ പരമസുഗം ഉറക്കം വരുന്നതുവരെ കാണാന്‍ ടി വി , പട്ടു കേള്‍ക്കണമെങ്കില്‍ ടേപ്പ്,തണുത്ത വെള്ളമോ നല്ല ഐസ് കട്ടയോ വേണമെങ്കില്‍ ഫ്രിഡ്ജ്‌ എല്ലാം ഉണ്ട് അവന്മാരുടെ വീട്ടില്‍.(സിനിമയില്‍ അല്ലാതെ ഇതൊക്കെ നേരിട്ട് ആദ്യമായി കാണുന്നത് അവന്റെ വിട്ടില്‍ നിന്നായിരുന്നു). എല്ല ദിവസവും 9 .30 to 10 മണിക്കുള്ളില്‍ അവിടെ എല്ലാരും അത്താഴം(ഡിന്നര്‍) കഴിക്കും. കഴിക്കാന്‍ പോകുമ്പോള്‍ കുട്ടായി എന്നെ വിളിക്കും,"വാടൈ ചോറുണാം" . വല്ല്യ അഭിമാനി ആയ ഞാന്‍ പറയും '' വേണ്ടടായ് ഞാന്‍ കഴിച്ചിട്ട വന്നത് ''.(ഹും കോപ്പാ അഭിമാനി , വിളിക്കുമ്പോള്‍ തന്നെ എങ്ങനാ എണിറ്റു തിന്നാന്‍ ഓടുന്നത്??). കുട്ടായി അടുക്കളേല്‍ (kitchen ) ചെല്ലുമ്പോള്‍ ഓമനചേച്ചി അവനോടു പറയും പോയി അജിത്തിനെ കുടി വിളിച്ചോണ്ട് വാടന്നു. കുട്ടായി വീണ്ടും വന്നു എന്നെ വിളിക്കും ,(ഇനി അവിടെ ഇരുന്നാല്‍ എനിക്ക് വേണ്ടാന്ന് കരുതി ആരും വിളികില്ല എന്ന് എനിക്കരിയവുന്നതുകൊണ്ട് ഞാന്‍ പതുക്കെ അവന്റെ കൂടെ അടുക്കളയിലേക്കു പോകും .

ഞങ്ങള്‍ ചെല്ലുംബലതെക്കും കുഞ്ഞുഞ്ഞ് ചേട്ടന്‍ (അവന്റെ പപ്പാ) കഴിച്ചു എഴുനെല്‍ക്കരയിട്ടുണ്ടാകും . അടുക്കളയിലേക്കു ചെല്ലുമ്പോള്‍ തന്നെ ഞാന്‍ കുഞ്ഞുഞ്ഞ് ചേട്ടന്റെ പ്ലട്ടിലേക്ക് ഒന്ന് നോക്കും മീന്‍ ഉണ്ടോ എന്ന്. മുള്ള് പത്രത്തിന്റെ അരികില്‍ കണ്ടില്ലെങ്കില്‍ ഞാന്‍ ഒമാനചെചിയോടു പറയും '' എനിക്ക് കുറച്ചു ചോറു മതി, ഞാന്‍ കഴിച്ചത'' , മുള്ള് കണ്ടാല്‍ പിന്നെ ഞാന്‍ ഒന്നും പറയാന്‍ നില്‍ക്കാറില്ല നേരെ പോയി കൈ കഴുകിയിട്ട് വന്നിരിക്കും .ആ വിട്ടില്‍ ആരൊക്കെ വന്നിട്ട് പോയാലും ഒരു മത്തി വറുത്തത് എനിക്ക് മറ്റിവചിട്ടുണ്ടാകും ഓമന ചേച്ചി .അങ്ങനെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ നെടുംകണ്ടത് പഠിക്കാന്‍ പോയ ഇളയവന്‍ (കുഞ്ഞുഞ്ഞി) ആ പൊളിക്കു ഗവന്മേന്ട് അങ്ങികാരം ഇല്ലെന്ന്പറഞ്ഞു തിരിച്ചു പോന്നു.(കിട്ടിയില്ലേ എനിക്കിട്ടു ആദ്യത്തെ പണി ) ഇനിയിപ്പോള്‍ കുട്ടു കിടക്കെണ്ടല്ലോ. മത്തി വറുത്തതിന്റെ സ്വാദ് നകില്‍ നിന്ന് പതിയെ മായന്‍ തുടങ്ങി (അത് ഞാന്‍ ചുമ്മാ പറഞ്ഞതാ കേട്ടോ ഇപ്പൊളും എന്‍റെ നാക്കില്‍ വെള്ളം ഉറുന്നുണ്ട്) , അങ്ങനെ ഇരിക്കെ കുഞ്ഞുഞ്ഞി ഓമനചേച്ചിയുടെ വെട്ടിലേക്ക് വൈകുന്നേരങ്ങളില്‍ പോകാന്‍ തുടങ്ങി (മനസ്സില്‍ വിണ്ടും അതെ മത്തി വറുത്തതിന്റെ രുചി.അന്ന് ലെടു ഒന്നും പോട്ടാറില്ല) ഞാന്‍ വിണ്ടും കുട്ടുകിടക്കാന്‍ പോകാന്‍ തുടങ്ങി.പഴയത് എല്ലാം വിണ്ടും സംഭാവിച്ചുകൊണ്ടേ ഇരുന്നു . പിന്നെ പിന്നെ കുഞ്ഞുഞ്ഞി അവിടെ ഉണ്ടെങ്കിലും ഞാന്‍ പപ്പയോടു കള്ളം പറഞ്ഞു പോകാന്‍ തുടങ്ങി (കുഞ്ഞുഞ്ഞി അപ്പുറത്തെ വെട്ടിലേക്ക് പോയി കുട്ടായി എന്നെ വിളിച്ചു എന്നൊക്കെ ).

ഒഴാങ്കലെ മത്തി വറുത്തതിനോടുള്ള എന്‍റെ ഇഷ്ട്ടം നാള്‍ക്ക് നാള്‍ വര്‍ധിച്ചു വന്നു, ഇപ്പൊളും ആ കൊതിക്കു ഒരു നെല്ലിട കുറവ് വന്നിട്ടില്ല ....ചെറുപ്പ കാലങ്ങളില്‍ ഉള്ളശീലം മറക്കുമോ മാനുഷന്‍ ഉള്ള കാലം എന്ന് പാടിയിരിക്കുന്നത് എത്ര സത്യമാണ് ??????........................​...........................(തു​ടരും) .